February 26, 2013

പക്ഷിയുടെ മൗനസഞ്ചാരം



സൂര്യന്‍ അന്തിയുറങ്ങുന്ന 
കടല്‍ വെള്ളത്തില്‍ 
വെള്ളി നിലാവായ്  ഉയര്‍ന്നു 
പൊങ്ങി, 
സ്വര്‍ണ്ണ നൂലിനാല്‍ ചേര്‍ന്നൊരു  
മൗന സഞ്ചാരമായ് 
തിരകളെ തല്ലിയുടയ്ക്കുമ്പോള്‍ 
എന്നിലെ വീണാനാദങ്ങള്‍ 
പെയ്തിറങ്ങുകയായ് . 

ദൂരേക്ക്‌ കൂട്ടുമായി 
പറന്നെത്തിയ ദേശാടനക്കിളികള്‍ 
മൂളുന്ന ചുണ്ടിഴകളില്‍,
കതിരിന്റെ വാസനയറ്റു വീഴാതെ 
കാത്തു വെച്ച മോഹനങ്ങളത്രയും 
മയക്കം ചെന്ന  കവിതകളുടെ 
രുചിഭേദങ്ങളായിരുന്നു  . 

നിലത്തു കരിഞ്ഞുണങ്ങിയ 
വെയില്‍ നാളങ്ങള്‍ ,
ആയുസ്സിന്റെ സമയമളക്കാതെ 
വേനല്‍പക്ഷിയുടെ ചിറകിനടിയില്‍ 
രാവിന്‍ ഷീലുകളെ മടക്കി വെക്കുന്നു...

മുളംതണ്ടിന്റെ  ഒരോമനപ്പുത്രിയായ് 
വാനില്‍ ഒഴുക്കുന്ന രാക്കുയില്‍നാദം 
തേടി വരുന്നത്,
ഇണയുടെ മൗനങ്ങളെ ഭേദിക്കുവാന്‍ ,
അന്തിയുറങ്ങുന്ന സൂര്യനെ 
തൊട്ടു ഉണര്‍ത്തുവാന്‍  .... 

3 comments:

  1. കവിത നന്നായി.

    കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..

    ശുഭാശംസകൾ...

    ReplyDelete
  2. വരികള്‍ക്കിടയില്‍ എന്തോ മാസ്മരിക ശക്തി ഉണ്ട്
    കെടാതെ സൂക്ഷിക്കുക ......... ആശംസകള്‍

    ReplyDelete