February 28, 2011

നൊമ്പരം ..............

 അവള്‍  ഈ മഴയെത്തും തേടി അലയുന്നതു നിന്നെയാണ്,നിന്നെ മാത്രം.
അവള്‍ ഒരിക്കലും തനിച്ചായിരുന്നില്ല,
കൂട്ടിനായി എന്നും അവനെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ അവള്‍ക്കുണ്ടായിരുന്നു.
മനസ്സിന്റെ ചിപ്പിക്കുള്ളില്‍ അവള്‍ അത് ഒളിപ്പിച്ചു വെച്ചു.
അത് അവള്‍ക്കു മാത്രം സന്തോഷിക്കുവാനുള്ള  ഒരു കുളിര്‍ കാറ്റ്, അല്ലെങ്കില്‍ ഒരു നേര്‍ത്ത ചാറ്റല്‍ മഴ.
ഈ പെയ്യുന്ന മഴയെത്തും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌  അതാണു, 
ആ നഷ്ടപ്പെട്ട പ്രണയ കാലം,പൂക്കളുടെ വസന്ത കാലം,പൂത്തിരികളുടെ ഉത്സവ കാലം.
ജീവിതമാകുന്ന മരചില്ലമേല്‍ ഇരുന്നു ഒരില പോല്‍ ,
നിന്നെ നോക്കിയിക്കാനെ ഇന്നു  അവള്‍ക്കു  കഴിയുകയുള്ളൂ..
അവളെ തേടി ഇനിയും വസന്തങ്ങള്‍ വരുമായിരിക്കും..
നീ സമ്മാനിച്ചുപോയ ആ ഓര്‍മ്മകള്‍ .........
ഇന്നും മഴത്തുള്ളികളായി അവളുടെ മനസ്സില്‍ നിറുത്താതെ പെയ്യുന്നു..

ഈ നിറഞ്ഞു പെയ്യുന്ന മഴയെത്തും ഒരുപക്ഷെ എന്‍ ഓര്‍മ്മകള്‍
അവനെ മെല്ലെ തൊട്ടു ഉണര്‍ത്തിയിട്ടുണ്ടാകാം.........
ഞാനും നല്കിയിരുന്നുവല്ലോ കുറെ നല്ല നിമിഷങ്ങള്‍...........
അവന്നും പല വേളയിലും.നമ്മള്‍ എന്നും സംഗമിക്കാറുള്ള ആ സ്വപ്നലോകം എന്നില്‍ ഉള്ളിടത്തോളം കാലം,
 ഞാന്‍ ഇന്നു എന്റെ ജീവിതം ആസ്വദിക്കുന്നു, ആനന്ദിക്കുന്നു.
നീ തൊടാതെ തൊട്ടു എന്നെ, നീ പറയാതെ പറഞ്ഞു എന്നോട് 
ഈ തീരത്തു വെച്ച്..
നമ്മുടെ പ്രണയത്തിനു സാക്ഷിയായി ഈ മഴ മാത്രം.............
തോരാതെ പെയുന്ന ഈ മഴ മാത്രം.നമ്മുടെ പ്രണയം അതെങ്ങോ ഒലിച്ചുപോയി..
ഈ തിരമാലകള്‍ വന്നു അതിനെ എങ്ങോ കൊണ്ടു പോയി.


ജീവിതത്തില്‍ ഒറ്റപ്പെടുന്ന നേരങ്ങളിലെല്ലാം അവള്‍ ഈ തീരത്ത് വന്നിരിക്കും.ഈ ഒഴുകുന്ന കടലിനോട് പറയാന്‍ അവള്‍ക്ക് ഒരുപാടുണ്ട്.ഈ അലകള്‍ അവളെ മെല്ലെ തഴുകും.
അവളുടെ പാദങ്ങളില്‍ വന്നു വീഴും. ഒരു ചെറു പുഞ്ചിരിയോടെ നോക്കി നില്‍ക്കും......
അവള്‍ മേല്ലെ മനസ്സില്‍ മന്ത്രിച്ചു.... ഈ നേരത്ത് അവനും കുടി ഉണ്ടായിരുന്നുവെങ്കില്‍..ഈ
നിമിഷം എത്ര ധന്യമായേനെ......
ഏതോ കോണില്‍ അവളില്‍നിന്നകന്നു അവന്‍  ജീവിക്കുന്നു.അവള്‍ ചോദിച്ചു "നിനക്കുമുണ്ടാവില്ലേ എന്നെ പോലെ വികാരങ്ങള്‍ അത്രയും..അതോ എനിക്കു
മാത്രമാണോ ഈ നൊമ്പരങ്ങള്‍.....................

February 04, 2011

Ammayude kurunnumani (അമ്മയുടെ കുരുന്നുമണി)

എന്നാരോമലെ   നീ ഉറക്കമായില്ലേ ,
എന്‍ മലര്‍വാടിയില്‍ പൂത്തു നിന്നില്ലേ ,
കണി കൊന്ന പോല്‍ നിന്‍ കവിളിണയില്‍
ഉമ്മ വെച്ചു , ഉമ്മ വെച്ചു ഞാന്‍ ഇരുന്നു.
തരിക നിന്‍ സ്നേഹം എന്നും എന്നില്‍,
ചൊരിയുക നിന്‍ താളം എന്നും ഈ കണ്ണില്‍.
ഇളം താരമായി വിടര്‍ന്നുവോ വിണ്ണില്‍,
പൂര്‍ണേന്ദുവായ്‌ ഞാന്‍ നിന്‍ അരികില്ലേ.
കയ്പിടിച്ചു നടന്നീടുന്ന ഈ വേളയില്‍ ,
തുളുമ്പുന്നതു എന്‍ മനമോ അതോ മാതൃത്തമോ.
കരയല്ലേ പൊന്നേ,അകലല്ലേ കണ്ണേ,
അമ്മതന്‍ കിളിക്കൂട്ടില്‍ ഓമനിച്ചീടാം.
പരിഭവങ്ങള്‍ ഓതീടുന്ന ഈ ചുണ്ടിണിയില്‍
മധുരമായ് ചുംബനങ്ങള്‍ നല്‍കീടാം.
കൈകാലുകള്‍ വളര്‍ന്നീടുന്നു മെല്ലെ മെല്ലെ
നീയറിയാതെ, നിന്നെ ഞാന്‍ അറിഞ്ഞിടുന്നു.
കാല്‍ കൊലുസാല്‍ ഇന്നു നീ ആടീടുമ്പോള്‍,
കിനാവിന്റെ വല്ലിയില്‍ ഞാനും ആടി നിന്നോടൊപ്പം .   
ഇന്നു നിനക്കുമുണ്ടല്ലോ മോഹങ്ങള്‍ അത്രയും എന്നെ പോലെ
കൌമാരത്തിന്റെ മുള്‍മുനയില്‍ വന്നു നില്‍ക്കുമ്പോള്‍.
അറിഞ്ഞിടുക ഈ സ്വരങ്ങള്‍ ,താളങ്ങള്‍ ,
അതിനൊത്ത് പാടുക,ആടുക അഴകിന്റെ  തൂവലായ്.
പാടി ഉറക്കാമല്ലോ ഇന്നെന്റെ മുത്തിനെ 
അമൃത വര്ഷിനിയായ് വീണ്ടും പെയ്യട്ടയോ.
എന്‍ താരട്ടുമായി ഉറങ്ങിയല്ലോ ഓമനേ
നിന്റെ കണ്പീലികള്‍ പതിയെ അടഞ്ഞുവല്ലോ.
വാത്സല്യ തീരമായി മാറുന്നുവോ ഞാന്‍,
ഈ സുഖ നിദ്രയ്ക്കു നിനക്കു കൂട്ടിരിക്കാന്‍.
.വീണ്ടും പൊന്‍ പുലരിതന്‍ വന്നീടുമ്പോള്‍
എന്‍ കൈവിരലുകള്‍   തഴുകീടുന്നു നിന്നില്‍.
കൊതിച്ചീടുന്നു നീ എന്‍  മാറില്‍ അണിയാന്‍
അതില്‍പരം ഒരാനന്ദം എനിക്കുമില്ലല്ലോ.
കനകം പോല്‍  കാത്തു വെച്ചുവല്ലോ ഈ കണ്മണിയെ,
അമ്മയുടെ മണികുട്ടിയായ്, പിഞ്ചു ഓമനയെ.....