വെള്ളരി പ്രാവിന്റെ
കുറുകലില്‍ ,
ഒളിഞ്ഞു നിന്ന നാദരൂപം
ചുരത്തുന്നിതാ ...
ഇത്തിരിപ്പൂവിന്റെ
തേന്‍ തുള്ളികള്‍ .
നിളയില്‍ മുങ്ങി നീരാടുന്ന
നിശാകുമിളകള്‍
വലം കയ്യാല്‍ ഏതോ
മേഘങ്ങളെ ധ്യാനിച്ചു
മുങ്ങാങ്കുഴി ഇട്ടും
ഇളകിയാടുകയായി.
അന്തിമൊട്ടുകള്‍
കണ്‍-ചിമ്മിയ
നിലാവിന്റെ കളിയരങ്ങില്‍
കിതച്ചു നില്‍ക്കേണ്ടി വരുന്ന -
തേതൊരു പൊന്‍പട്ടിന്റെ
ആത്മദാഹമാണ് ....?
സ്വയമിറങ്ങിയ പടവുകളില്‍
തളിരിന്‍ നിലാവ് പുതച്ചു
മുഖത്തെണ്ണ ചാര്‍ത്തി
പല്ലക്കില്‍ ചിരിച്ചുറഞ്ഞും
ഗാഥയ്ക്കു ചുറ്റും
സുഗന്ധി പൂക്കളുടെ
നേരിയ താരാട്ട്
വളഞ്ഞെത്തുകയായി .
അന്തിമൊട്ടുകള്‍
ReplyDeleteകണ്‍-ചിമ്മിയ
നിലാവിന്റെ കളിയരങ്ങില്‍
കിതച്ചു നില്‍ക്കേണ്ടി വരുന്ന -
തേതൊരു പൊന്‍പട്ടിന്റെ
ആത്മദാഹമാണ് ....?
ശുഭാശംസകള്‍ .....
നന്നായിട്ടുണ്ട്
ReplyDeleteഗാഥെ .......................... മനോഹരി
ReplyDeleteആശംസകള്‍
ReplyDelete