നിദ്രയെ പ്രണയിച്ചീടുന്നതേതൊ -
രാത്മാവിന്റെ നെഞ്ചില്‍
കൊയ്തു മറിക്കുന്നു നീ
മറുമൊഴിക്കായ് ...
വാചാലമാം കവിളിണകളില്‍
പെയ്യുന്ന മഴയുടെ നൂലിഴകള്‍
കോര്ത്തിണക്കീയിന്നീ-
യാത്രയെങ്ങോട്ടായ് ...
പാതിരാകാറ്റിന്റെ നെറുകയിലു-
ടഞ്ഞു വീഴുന്ന ചിന്തതന്‍ മനം
വഴിവിട്ടകലുന്നതെവിടേക്കെന്നറിവീല .
പകല്നക്ഷത്രങ്ങളൂതിത്തെളിച്ച
സ്വപ്നസൗധങ്ങള്‍ വിദൂരമാം
അന്തിക്കോണുകളില്
കൊട്ടിയടയ്ക്കുപ്പെടുന്നുവോ ?
നിറഞ്ഞ സായം സന്ധ്യയില്‍
നീലിച്ചു വന്ന കൈവിരലുകളാ-
ദിയില്‍ വിരിഞ്ഞൊരാഴിണയെ
തേടിയുള്ള യാത്രയിലുമാണ് ...
നെഞ്ചത്തിളകുന്ന
കടലിന്റെ വിഭ്രാന്തികള്‍,
പണ്ടെങ്ങോ മറന്നൊരാ-
വീചികളായെന്നില്
പലവട്ടം നുരഞ്ഞു പൊങ്ങിയുമാ -,
നിറവാര്‍ന്ന സൂര്യനോടു
ചേര്‍ത്തു പിടിക്കുന്നു .
കൊള്ളാം, നന്നായിട്ടുണ്ട്.
ReplyDeleteഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ തോന്നുന്നു:
“വിരിഞ്ഞൊരാഴിണയെ”
"ഇണയെ" എന്നാ ഉദ്ദേശിച്ചത് ....
Delete