![]() |
അതെന് പ്രാണ പ്രേയസിയുടെത്... |
ദുരെ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍
വെമ്പുന്നു നീ........
മനസ്സില്‍ പിടയും കനവിന് പോലും
പുതിയൊരു സ്നേഹ മുഖം
അതെന് പ്രാണ പ്രേയസിയുടെത്..
ആ നനവാര്‍ന്ന വസന്തത്തെ തൊട്ടു ഉണര്‍ത്താന്‍
ഞാന്‍ എന്നും ഏകനായ് വന്നു.
നിലാവിനെ സ്നേഹിക്കും ........പോല്‍
അറിയാതെ എന്നോ എന്നില്‍
നീ ചേക്കേറി.
നിറമിഴിയും,നിലാ തിങ്കളും പങ്കുവെച്ചു
നമ്മള് ഒരുപാട്.
![]() |
....ഒരിക്കലും വരാത്ത നിന്നെയും കാത്ത്.... |
വരുവാനില്ല ആരുമെന്‍ വിചാരമാം വഴിയില്‍
എന്നെ തേടുന്നതു സ്വപ്നങ്ങള്‍ മാത്രം.
അതെന് മാറില്‍ ചായുവാന്‍ ഞാന്‍ കൊതിക്കുന്നു.
എന്നും എനിക്ക് എന്റെ സ്വപ്നങ്ങള്‍ ശയ്യ ഒരുക്കി
എനിക്കു ദേഷ്യമില്ല .......വെറുപ്പില്ല...........
ഒരിക്കലും വരാത്ത നിന്നെയും കാത്ത് ..............
.
No comments:
Post a Comment