September 30, 2010

Inakkili (ഇണക്കിളി )

I












പിന്നെയും എന്‍ മനതാരിലെ പൂമര ചില്ലയില്‍
കൂട് കൂട്ടാന്‍ വന്ന കുഞ്ഞിക്കിളി...
ഓര്‍മ്മകള്‍ ഓളങ്ങള്‍ കണക്കെ മൗനത്തെ തഴുകി
വീണ്ടും എങ്ങോ മറഞ്ഞു പോയി...

എന്തിനോ മറഞ്ഞൊരു പൊന്‍പുലരി
വീണ്ടുമെന്നണയും എന്നിലേക്കായ്‌
നിന്നെയും കാത്തിരുന്ന നാളുകള്‍ക്ക്
മാരിവില്ലിന്‍ ചാരുതയായിരുന്നു
നിലാവിന്റെ കളിത്തോഴി മഴവില്‍ തെരേറി വന്ന
കിനാവുകള്‍ക്ക് മാടപ്രാവേ നീ മാല ചാര്‍ത്തി
എന്റെ കുഞ്ഞു മോഹങ്ങള്‍ക്ക് പൊട്ടുതൊട്ട പൈങ്കിളി
എന്തിനായ് നീ അന്നകന്നു പോയി...
താരാട്ട് കേള്‍ക്കാന്‍ കൊതിച്ച കുഞ്ഞിന്റെ
മനസിലെ മഞ്ഞു തുള്ളികള്‍ക്കിന്നും മൌനം...














ഒരു മര്‍മ്മരം അതിലൊരു പുഞ്ചിരി അതിനായ് മാത്രമായ്
പൌര്‍ണമി  തിങ്കളെ  പതിവായ്‌   ഞാനിന്നും  കാത്തിരിപ്പൂ  ......

September 22, 2010

Viraham (വിരഹം)


അതെന്‍ പ്രാണ പ്രേയസിയുടെത്...

















ദുരെ ഒരു കുരുന്നിളം സൂര്യനായ് വിരിയാന്‍
വെമ്പുന്നു നീ........
മനസ്സില്‍ പിടയും കനവിന് പോലും
പുതിയൊരു സ്നേഹ മുഖം
അതെന്‍ പ്രാണ പ്രേയസിയുടെത്..
ഈറന്‍ വസന്ത കാലത്തിലെ വിരഹം
ആ നനവാര്‍ന്ന വസന്തത്തെ തൊട്ടു ഉണര്‍ത്താന്‍
ഞാന്‍ എന്നും ഏകനായ് വന്നു.
നിലാവിനെ സ്നേഹിക്കും ........പോല്‍
അറിയാതെ എന്നോ എന്നില്‍
നീ ചേക്കേറി.
നിറമിഴിയും,നിലാ തിങ്കളും പങ്കുവെച്ചു
നമ്മള്‍ ഒരുപാട്.
....ഒരിക്കലും വരാത്ത നിന്നെയും കാത്ത്....
















വരുവാനില്ല ആരുമെന്‍  വിചാരമാം വഴിയില്‍
എന്നെ തേടുന്നതു സ്വപ്‌നങ്ങള്‍ മാത്രം.
അതെന്‍ മാറില്‍ ചായുവാന്‍ ഞാന്‍ കൊതിക്കുന്നു.
എന്നും എനിക്ക് എന്‍റെ സ്വപ്‌നങ്ങള്‍ ശയ്യ ഒരുക്കി
എനിക്കു ദേഷ്യമില്ല .......വെറുപ്പില്ല...........
ഒരിക്കലും വരാത്ത നിന്നെയും കാത്ത് ..............
 .

Yathramozhi (യാത്രാമൊഴി )

ഇണങ്ങിയും പിണങ്ങിയും ആരോമല്‍ തന്‍
മാറില്‍ ചാഞ്ഞും , സ്വപ്‌നങ്ങള്‍ നെയ്തും
 ഈ രണ്ടു ഇണക്കിളികള്‍ യാത്രയാകുന്നു.













സ്വപ്‌നങ്ങള്‍ കൂട്ടാകും ................
കാറ്റിന്റെ ഇളം തലോടല്‍ ഏറ്റു
വാടിയ നിന്‍ മന്ദഹാസത്തില്‍ ഞാന്‍
തൂലിക ചേര്‍ത്തു.
വാടാന്‍ തുടങ്ങിയ രാവുകള്‍ നമ്മെ
മാറോട് ചേര്‍ത്തു.
വിണ്ണിലെ പൗര്‍ണമിയെ ഞാന്‍
ആ മിഴികളില്‍ വരച്ചു വെച്ചു.
നീ എന്നും ചാരത്ത്‌ അണയാന്‍
കണ്ണുകളില്‍ കിനാവിന്റെ
ഓളങ്ങള്‍ തീര്‍ത്തു.
മൃദുലമാം തലോടല്‍ ആനന്ദതയിലേക്ക്
വാരി വിടരുന്നതു കാണാന്‍ 
കൊതിച്ച ശരത്കാലമാണോ
എന്‍ സ്നേഹത്തിന്‍ വള്ളിയില്‍ ഏറി
നീ വരും നിലാവിനെ എനിക്കു വേണ്ടി
മാത്രമായി ഞാന്‍ കാത്തിരിക്കുന്നു.


......ഞാന്‍ കാത്തിരിക്കുന്നു  നിനക്കു വേണ്ടി.....

September 21, 2010

Praana Sakhi ( പ്രാണ സഖി )

താമര ഇതള്‍ പോലെ നിന്റെയാ മിഴികള്‍
താരകം തിരി താഴ്ത്തും നിന്റെയാ പുഞ്ചിരി.
പാരിജാതം പൂക്കും നിന്‍ കവിളിണകളില്‍
ആര്‍ദ്രമായ്‌ അനുരാഗമായന്നു തൊട്ടു ഞാന്‍.
ആലിപ്പഴം പോലെ നിന്റെയാ ചുണ്ടുകള്‍
പൌര്‍ണമി തോല്‍ക്കുമാ പൂമുഖ വാടിയില്‍.
.

മന്ദഹാസത്തിന്റെ മലര്‍വാടി പൂത്ത നാള്‍
ആ മധു നുകരുവാന്‍ വന്നവനല്ലോ ഞാന്‍.
ഓര്‍മ്മകളെ തഴുകി ഉറക്കുന്ന വേളയില്‍
ഓമനേ നിന്‍ മുഖം കണ്ടു ഞാന്‍
എന്‍ മനോ വീഥിയില്‍.





പുണരാന്‍ കൊതിച്ച സുന്ദര സ്വപ്നങ്ങളായ്
മാന്‍ മിഴിയാളെന്നും  എന്‍റെ പൂവാടിയില്‍......

Ennile sayahnam (എന്നിലെ സായാഹ്നം )


പ്രണയാര്‍ദ്രമാം സന്ധ്യതന്‍ വിരിമാറില്‍
പൌര്‍ണമിയെ കാത്തു ഞാനിരുന്നു.
എന്നോടൊന്നും മിണ്ടാതെ അന്നും
നീ എങ്ങോ പോയതല്ലേ.........


പാല്‍ നിലാവിനെ കാത്തു
കാറ്റിന്റെ കളി തൊട്ടിലില്‍ ഓര്‍മതന്‍ ,
പുസ്തക താളുകള്‍ തഴുകി ഞാന്‍
എന്നും ആര്‍ദ്രമായ്‌ കാത്തിരുന്നു.



വീണയില്‍ മീട്ടിയ അനുരാഗ ഗാനംപോലെ
പഞ്ചമി നിന്‍ ഓര്‍മ്മകള്‍ എന്നെ പുല്‍കി.
ചന്ദ്രികേ നിന്‍ അനുരാഗം
അറിയാതെ ആത്മാവിനെ തൊട്ടുണര്‍ത്തി......

Athma nombaram (ആത്മ നൊമ്പരം )

പാടുന്നു  ഒരു ഗാനം ശോകമാണതിന്‍ രാഗം
ഓര്‍മ്മകള്‍ താളം തീര്‍ക്കുന്ന മൗനരാഗം.
.നിന്‍ പാദം പതിഞ്ഞ വയല്‍ വരമ്പില്‍
ഏകനായ് ഞാന്‍ എന്നും കാത്തിരുന്നു.
ഓര്‍മ്മകള്‍ തന്‍ വളപ്പൊട്ടുകള്‍ കുട്ടിയോരുക്കി ഞാന്‍
ഒരു  കുഞ്ഞു കൂടു തീര്‍ത്തു.
പാതിര കാറ്റിന്റെ പാട്ടുകല്‍ക്കിന്നും
പൗര്‍ണമി തിങ്കളെ നിന്‍ സ്വരമായിരുന്നു.
പുഴയോരത്തെ കളിവഞ്ചി തുഴഞ്ഞന്നു
ഓളങ്ങള്‍   പുല്‍കി നാം അലിഞ്ഞു ചേര്‍ന്നു.


മകര മാസ കുളിരിന്‍ മാറില്‍
മാട പ്രാവുകളായ് നമ്മള്‍.
കൊക്കൊരുമ്മി കഥകള്‍ ചൊല്ലി
കളിത്തോഴി കിളികളായ്  നാം .
ആമ്പല്‍ പൂവിന്‍ ഇതളുകളില്‍
പനിനീര്‍ തുള്ളികള്‍ പവിഴം തീര്‍ത്തു.
പൂമരചില്ലയില്‍ പൂമിഴിയാളെ
നിനവുകള്‍ എന്നും ഊഞ്ഞാലില്‍ ആടുന്നു.
താരാട്ടു പാടുന്ന സ്വപ്നങ്ങള്‍ കണ്ണീരിന്‍
കവിതകളായി എന്‍ നെഞ്ചിലെ കനലായ്.
നിനവിന്‍ നിലാവില്‍ മിഴിനീര്‍ തുള്ളികള്‍
നിന്‍ കരലാളനം ഞാന്‍ അറിഞ്ഞു.
അറിയാതെ അറിയാതെ ഉതിര്‍ന്നു വീണ
നീര്‍മണി തുള്ളികളായ് നിന്‍ ഓര്‍മ്മകള്‍.