October 24, 2012

ജീവിത ഭാരം..

             
ചലിക്കുമീ ഹൃദയ വാതില്‍
മര്‍ത്യനായി ജനിക്കുമ്പോഴും ,
മനസ്സിന്‍റെ താഴ്വരകള്‍ക്കു
പ്രതീക്ഷയുടെ നിലാവെളിച്ചം
പരക്കവേ ,ജ്വലിക്കുന്ന മന്ത്രങ്ങള്‍
തലയ്ക്കു മീതെ പരുന്തായി-
പറന്നീടും ,നിഴലായി കൂടെയെത്തും .
അഗാധമാം ഗര്‍ത്തങ്ങളിലെ വിദൂര
കാഴ്ച്ചകള്‍ക്കു ,എന്‍റെ മനോയാന-
സന്ധ്യകള്‍ ഏറെ ഭംഗിയേകിയിടും ..

October 23, 2012

കാടിന്‍റെ മക്കള്‍..
കാക്കയ്ക്കും പരിഭവം ,
പൂച്ചയ്ക്കും പരിഭവം.
മണ്ണിലെ കുന്നിമണികള്‍ക്കെന്നും 
സഞ്ചാരമോ പ്രിയങ്കരം .
അല്ലലം മൂളുന്ന കരിവണ്ടിനേതോ 
തേനില്‍ കുളിച്ച സ്വാദുമായി നില്‍പ്പൂ ,
ആരോമലായി നിവര്‍ന്നീടുന്ന  കൊക്കിനും ,
അത്തരം കാഴ്ച്ചകള്‍ ചെമ്പനീരായി .


മുട്ടു മടക്കുന്ന മാനിനെ നോക്കി 
കോരിത്തരിക്കുന്ന പാവാടക്കാരി .
മറ്റൊരു ശക്തിയായി കറുപ്പിന്‍റെ  ഭാഗമായി 
ആനവാല്‍ മോതിരം മെനഞ്ഞിടും കൈകളില്‍ 
കാനന കേളികള്‍ മധുരമാം രാചികള്‍ ,
കാടിന്‍റെ മക്കള്‍ക്കു പറക്കാന്‍ സുഖകരം .
ജീവികള്‍ രമിക്കുന്ന മന്ദസ്മിതം നോക്കി,
കാട്ടിലെ രോമാഞ്ചം എന്നും ഒരു അഴകായി..


October 18, 2012

ഒഴുകുന്ന മാനസം..


നീ അറിയുന്നില്ല 
എന്‍റെ പാനപാത്രത്തിലെ
നീരൊഴുക്കുകളെ ,
നീ കണ്ടിരുന്നില്ല
ആകാശത്തില്‍ ഞാന്‍ 
വരച്ച വെണ്ണ്‍ ചാമരങ്ങളേ,
പുതുതായി തളിര്‍ക്കുന്ന 
സ്വപ്നങ്ങളില്‍ ,
ഞാന്‍  നിശയുടെ
കണ്ണുനീര്‍തുള്ളികളായി .
വെറുതെ നിശ്ചലമാകുന്നു 
സന്ധ്യാ നേരങ്ങളില്‍,
എന്നെ മുക്കിക്കൊല്ലുന്ന 
വിലാപച്ചാലുകളായി 
എനിക്കു  മടുക്കുന്ന 
ജീവിത നിറങ്ങള്‍ 
ഞാന്‍  ഓര്‍മ്മയില്‍ നിന്ന്
മായ്ക്കവേ,വീണ്ടും
 ശുഭരാത്രി ഓതുന്നു 
ചിരിയോടെ വിണ്ണിലെ
താരകങ്ങള്‍ എനിക്കായി..

October 13, 2012

എന്‍റെ യാത്ര ..

ഞാന്‍ ഒരു കടലായി ഒഴുകുകയാണ്,
സ്വാതന്ത്രത്തെ തേടിയുള്ള യാത്ര ഞാന്‍
 പാടെ  ഉപേക്ഷിച്ചു.
കൂട്ടില്‍ അകപ്പെട്ട കുഞ്ഞു പെങ്ങളായി 
വീണ്ടും ജീവിക്കുവാന്‍  തുടങ്ങി.
ജീവിത മാധുര്യങ്ങളെ വീക്ഷിക്കാനാവാതെ,
ബന്ധങ്ങളുടെ വിലയറിയാതെ, വാക്കില്‍ 
പൊതിഞ്ഞ സ്നേഹത്തിന്റെ അര്‍ത്ഥം തേടി
ഞാന്‍ എന്നും അലഞ്ഞു നടക്കുകയായിരുന്നു. 
പകലുകള്‍ എനിക്കു കാഴ്ച്ച തന്നില്ല,
ഇരുട്ടിന്റെ സഹചാരിയായി മാറി, ഉള്ളിലെ 
തീവ്ര നാളങ്ങളെ എങ്ങും കണ്ടതുമില്ല.
ഞാന്‍ എന്നെ തന്നെ കൊല്ലുകയായിരുന്നു.
എന്‍റെ വികാരങ്ങളെ എല്ലാം മയക്കി 
കിടത്തുകയായിരുന്നു.അവയെ താരാട്ടു 
പാടിയുറക്കുവാന്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടു..

October 08, 2012

രാത്രിമയക്കം..
നീര്‍ച്ചാലിലെ മീനുകള്‍ക്കു 
ഉറക്കമായി,
മട്ടുപ്പാവിലെ മാടപ്പ്രാവിനും
 മയക്കമായി.
നിശീഥിനി രൂപം ചാര്‍ത്തി 
വന്നിരിക്കുന്നു.
താമരക്കുളത്തിലെ മത്സ്യകന്യകയായി 
ഞാന്‍ വീണ്ടും അവതരിച്ചു.
കിന്നാരത്തില്‍ പൊതിഞ്ഞ 
മൂളിപ്പാട്ടുമായി ഞാന്‍ 
ആട്ടുക്കട്ടിലില്‍ വന്നാടുകയായി.
പേടമാന്‍ താഴ്‌വരയില്‍ 
കുറുകുന്നുണ്ട്.
ചന്ദ്രബിംബം നിലാവ് 
ചൊരിയുന്നുണ്ട്.
കാമുകീ കാമുകന്മാര്‍ 
സ്വപ്നാടനങ്ങളില്‍ വന്നു 
തളിര്‍ത്താടുന്നുമുണ്ട്.
നിലാവേ പോകല്ലേ, എന്നെ
തഴുകി ഉറക്കാമോ ,
എന്‍റെ നടനവൈഭവം 
സ്വപ്നങ്ങളില്‍ കണികാണുവാന്‍
ഓര്‍മിച്ചീടുമോ ,വന്നു 
പറയാമോ......

October 07, 2012

വാടാമല്ലി..

ഈ അനുരാഗം ഇവിടെ 
അവസാനിക്കുന്നു.
പരസ്പര പൂരിതങ്ങളായ 
രണ്ടു മുഖങ്ങള്‍ 
അകലുകയാണ്.
പ്രേമത്തിന്റെ തീവ്രത 
പാടെ കുറഞ്ഞു.


തരിശു നിലയില്‍ വാടി വീണ 
കുഞ്ഞിക്കിളിയായി 
എന്നെ ഇനി എല്ലാവര്ക്കും 
കണ്ടീടാം.
തുരുത്തു നില്‍ക്കാറുണ്ടായിരുന്ന 
 മനസ്സിന്റെ പൂക്കവാടങ്ങള്‍ 
എന്നോ അടഞ്ഞു.
മഴ ഇന്നും മാറ്റമില്ലാതെ
 ചിതറി വീഴുകയാണ്,
വേറൊരു പ്രണയത്തിന്‍റെ 
ചുടുതേന്‍ നുകരുവാന്‍ വേണ്ടി...

October 06, 2012

സ്നേഹം..

എന്‍റെ സ്നേഹം ഉയര്‍ന്നു കിടക്കുന്ന 
മുകില്‍ മാനംപോലെയാണ്.
അതില്‍ സ്വാതന്ത്രത്തിന്റെയും 
കാമത്തിന്റെയും, 
ഇണപ്രാവുകള്‍  
ഒളിഞ്ഞു കിടക്കുന്നു.

October 01, 2012

കിളിയും, ഞാനും..

ജാലകപ്പടിയില്‍ വന്നിരിക്കുന്ന കിളിയോട്
 ചൊല്ലുവാന്‍, ഇന്നെന്‍റെ നീളുന്ന
 ഈ മൗനം മാത്രം ബാക്കിയകവേ,
അതില്‍ ഒരായിരം വാര്‍മൊട്ടുകള്‍
വാടിപ്പോയതാവാം, അതുമല്ലെങ്കില്‍
ഏതോ പുഴയുടെ ആഴങ്ങളില്‍
ഞാന്‍ കോറിയിട്ട തീനാളങ്ങളാവാം.

ഒരിക്കലും വന്നു ചേരാത്ത കയ്യിലെ 
കനിപോലെ, വീണ്ടും സ്വപ്നങ്ങള്‍ക്കു
ഞാന്‍ നിറക്കൂട്ട്‌ ചാര്‍ത്തുകയായി,
വെറും ഒരാത്മ സംതൃപ്തിക്കായി.

ചുവന്ന മാനം..

വൃക്ഷച്ചായ പതിഞ്ഞീലാ തലമുടി ഉലയുന്നു ഉച്ചിയില്‍,

വന്നു നില്‍ക്കുവാന്‍ തണലിലാകെ ,
ചെമ്മാന  മുറുക്കി പച്ചപ്പുല്ലിനാല്‍..


എവിടെയോ തളിരിട്ട വാക്കു പോലെ,
മനമോതുന്നു വൃക്ഷത്തിന്‍ ചാരുഭംഗി.
തുമ്പി വന്നിരിക്കുന്നു നെറ്റിയിലാകേ,
ഗോതമ്പു നിറമുള്ള കിരണങ്ങളായി.
പതിഞ്ഞീടുന്നു അനുദിനം സ്വരങ്ങള്‍,
ചുവക്കുന്നു ഫലങ്ങളായി വേഗത്തില്‍.
തോരാത്ത മഴയുടെ മടിത്തട്ടില്‍,
കൈകള്‍ ആട്ടുന്നു അമ്മയെ പോലെ.
കാണാന്‍ കൊതിക്കുന്ന മേലു പോലെ,
നനച്ചു ഞാന്‍ നേരങ്ങളില്‍ വെള്ളമാകേ...