September 24, 2012

മറവി ..









ഞാന്‍ നിന്നെ മറക്കുന്നു,
നീ എന്നെയും മറക്കുന്നു.
ഇനിയും കാണുവാന്‍ 
മോഹിച്ചീടുന്ന നിമിഷംപോലെ,
ഞാന്‍ ഉരുകി തീരുന്നു,
നീയറിയാതെ,നിന്നെ അറിയിക്കാതെ.
എവിടെയോ മാതൃത്തം എന്നില്‍,
പതിഞ്ഞു വീഴുമാ വേളയില്‍,
നീയും ഒരച്ചനാകുന്നു മറ്റെങ്ങോ,
തേടാത്ത വള്ളിയില്‍ പിടിച്ചും.
രണ്ടു ജീവിതങ്ങള്‍ നീങ്ങുന്നു അങ്ങനെ,
ഒരുള്‍ക്കാഴ്ച പോല്‍ പരിഭവം ഓതാതെ.


കാണുന്ന മുഖങ്ങള്‍ക്കു
 നിന്‍റെ ചായയില്ല,
കേള്‍ക്കുന്ന വാക്കുകളിലും  
 നിന്‍റെ നൈര്‍മ്മല്യമില്ല.
പാതി ചാരും എന്‍ 
വാതില്‍ പുറം മെല്ലെ  ,
തെല്ലുമേ അണയാത്ത, 
മണ്‍ചിരാതുമായി തനിയെ.



2 comments:

  1. "പാതി ചാരും എന്‍
    വാതില്‍ പുറം മെല്ലെ ,
    തെല്ലുമേ അണയാത്ത,
    മണ്‍ചിരാതുമായി തനിയെ...." ഈ വരികള്‍ വായിക്കുമ്പോള്‍ മനസ്സിലൊരു സങ്കട കൊളുത്തുപോലെ..വിരഹത്തിലും അണയാത്ത പ്രതീക്ഷയായി ആ മണ്‍ചിരാത് വായനക്ക് ശേഷവും ഉള്ളില്‍ കത്തി നില്‍ക്കുന്നു...

    ReplyDelete
  2. ഒരിക്കലും അണയാത്ത മണ്‍ ചിരാത് നാളെയുടെ പ്രതീക്ഷയുടെ അണയാത്ത വിളക്കാകാം, അതുമല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വീശുന്ന വെളിച്ചമാകാം ...

    ReplyDelete