ഞാന്‍ എന്‍റെ ബാല്‍ക്കണിയില്‍ എത്തി.രാത്രി കാലമാകുന്നു.വീഥികളിലെങ്ങും വെട്ടം തെളിഞ്ഞു വരുന്നു.കയ്യിലുള്ള ചായ നുണഞ്ഞു കൊണ്ടു ഒരു നിമിഷം എന്നിലൂടെ ഞാന്‍ സഞ്ചരിച്ചു....വല്ലാത്തൊരു ഏകാന്തത..! ചിന്തകള്‍ക്കു കനം വെച്ചു വരുന്നു..അവയുടെ നിറം മങ്ങിയും,താണും വന്നു എന്നെ അസ്വസ്ഥമാക്കി...മതി ഈ ജീവിതം!....ഈ തേരിലേറി ഇനിയും തുടരുവാന്‍ വയ്യ..മടങ്ങേട്ടെയോ ഞാന്‍ ഉണരാത്ത രാവുകളിലേക്കു.....?
ഒരു നിമിഷം! എന്‍റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു...ചിലരുടെ ജീവിത യാഥാര്‍ത്യങ്ങളിലേക്കു എന്നെ കൂട്ടികൊണ്ടുപോയി..മനസ്സിനെ മുട്ടിവിളിച്ചു.. ഒരു കൂട്ടം തെരുവോരങ്ങളിലെ അനാഥക്കുട്ടികളുടെ പറ്റങ്ങള്‍.
റോഡരികിലെ വഴിവക്കില്‍ കുഴി മാളത്തില്‍ ജീവിച്ചു പോരുന്ന അവരെ കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.
കളിച്ചീടുവാന്‍ നല്ല ബാല്യകാലങ്ങളില്ല..... ,
പഠിച്ചീടുവാന്‍ നല്ല വാതായനങ്ങളില്ല....... ,
സ്നേഹിക്കുവാന്‍ നല്ല അമ്മമാരില്ല ....... നിലച്ചുപോകുന്നു ഈ ജന്മങ്ങള്‍.!
മണമില്ലാത്ത പൂക്കളായി, നിറമില്ലാത്ത ചിത്രങ്ങളായി ,
അവരും വളരുന്നു സമൂഹത്തിന്റെ ഒരു കോണില്‍ ആരുമറിയാതെ.
മറഞ്ഞു കിടക്കാന്‍ കൂര കാണില്ല, മറയ്ക്കുവാന്‍ ഒരിത്തിരി തുകിലു കാണില്ല,
കാല്‍പാദങ്ങള്‍ നീട്ടി നടക്കുന്നു ലോകത്തിന്റെ ചെരുവില്‍ ഒരു മരുഭൂമിയായി.
.അവരുടെ മനസ്സുകളില്‍ പിടയുന്ന കാര്‍മേഘങ്ങള്‍ അത്രയും ,മയില്‍പീലി പോലെ മാനം കാണാതെ ഈ പുസ്തകത്താളുകളില്‍ മയങ്ങീടുന്നു.........
.ജീവനറ്റ അനാഥത്വം.!....കൂട്ടാളികളായി ഈ മണ്ണും,വിണ്ണും മാത്രം.....തേങ്ങലുകള്‍ നിശബ്ദതയിലേക്ക് വലിച്ചുകൊണ്ട് പോകുന്നു.!
ഈ നാഗരിക ജീവിതം അവരെ ബാധിക്കുന്നേയില്ല...
അവരുടെ ചിത്രങ്ങളില്‍ ചായങ്ങള്‍ വീഴാറില്ല.....
നീറുന്ന ബാല്യവും,അലയുന്ന കൗമാരവും,മടുക്കുന്ന യൗവ്വനവും എല്ലാറ്റിനും ഒരേ അര്‍ത്ഥം........!
അവര്‍ക്കു സമ്മാനിക്കുവാന്‍ എന്‍റെ കൈകളില്‍ ഈ ചെറു പുഞ്ചിരി മാത്രം..അതവര്‍ക്കു ഒരു ആശ്വാസമാകുമെങ്കില്‍ എന്നില്‍ അത്രയും പുണ്യം നിറഞ്ഞു..
അല്ലാഹുവേ പൊറുക്കുക.!...ആരുമില്ല എന്നു കരുതിയ വേളയെ ഞാന്‍ ശപിക്കുന്നു. ....എന്‍റെ സ്വര്‍ഗം ഈ ഭൂമി തന്നെ....ഈ വീടു തന്നെ, ഈ അന്തരീക്ഷം തന്നെ....
കനല്‍ക്കട്ടയായ ഈ അനാഥത്വം എനിക്കില്ല.....എന്‍റെ ഈ ഏകാന്തത നിമിഷങ്ങള്‍ക്കുള്ളില്‍ മാറുമായിരിക്കും........പക്ഷെ ഈ യാഥാര്‍ത്ഥ്യം എന്നു മാറും.....?
മേയ്ക്കാനില്ലാത്ത ആട്ടിന്‍കൂട്ടങ്ങളെ പോലെ ഏതോ ദിക്കിലേക്ക് അകന്നുപോയികൊണ്ടിരിക്കുന്നു ഇവരുടെ ബാല്യം...........!
നമുക്ക് പ്രാര്‍ഥിക്കാം ഇവര്‍ക്കുവേണ്ടി .........അവരുടെ മനസ്സുകള്‍ക്ക് തുടിപ്പുകള്‍ വരാന്‍..........വറ്റാതിരിക്കാന്‍......അത്രമാത്രം..!!
No comments:
Post a Comment