നീര്‍ച്ചാലിലെ മീനുകള്‍ക്കു
ഉറക്കമായി,
മട്ടുപ്പാവിലെ മാടപ്പ്രാവിനും
മയക്കമായി.
നിശീഥിനി രൂപം ചാര്‍ത്തി
വന്നിരിക്കുന്നു.
താമരക്കുളത്തിലെ മത്സ്യകന്യകയായി
ഞാന്‍ വീണ്ടും അവതരിച്ചു.
കിന്നാരത്തില്‍ പൊതിഞ്ഞ
മൂളിപ്പാട്ടുമായി ഞാന്‍
ആട്ടുക്കട്ടിലില്‍ വന്നാടുകയായി.
പേടമാന്‍ താഴ്‌വരയില്‍
കുറുകുന്നുണ്ട്.
ചന്ദ്രബിംബം നിലാവ്
ചൊരിയുന്നുണ്ട്.
കാമുകീ കാമുകന്മാര്‍
സ്വപ്നാടനങ്ങളില്‍ വന്നു
തളിര്‍ത്താടുന്നുമുണ്ട്.
നിലാവേ പോകല്ലേ, എന്നെ
തഴുകി ഉറക്കാമോ ,
എന്‍റെ നടനവൈഭവം
സ്വപ്നങ്ങളില്‍ കണികാണുവാന്‍
ഓര്‍മിച്ചീടുമോ ,വന്നു
പറയാമോ......
No comments:
Post a Comment