ഈ അനുരാഗം ഇവിടെ
അവസാനിക്കുന്നു.
തരിശു നിലയില്‍ വാടി വീണ
പരസ്പര പൂരിതങ്ങളായ
രണ്ടു മുഖങ്ങള്‍
അകലുകയാണ്.
പ്രേമത്തിന്റെ തീവ്രത
തരിശു നിലയില്‍ വാടി വീണ
കുഞ്ഞിക്കിളിയായി
എന്നെ ഇനി എല്ലാവര്ക്കും
കണ്ടീടാം.
തുരുത്തു നില്ക്കാറുണ്ടായിരുന്ന
മനസ്സിന്റെ പൂക്കവാടങ്ങള്
എന്നോ അടഞ്ഞു.
മഴ ഇന്നും മാറ്റമില്ലാതെ
ചിതറി വീഴുകയാണ്,
വേറൊരു പ്രണയത്തിന്റെ
ചുടുതേന്‍ നുകരുവാന്‍ വേണ്ടി...
No comments:
Post a Comment