താളുകളിലെവിടെയോ വീഴുന്ന
അക്ഷരജ്വാലയ്ക്കൊരു
പുതിയമുഖം ചാലിച്ചോരനുഭവമായി
നിര്വൃതിയിലേക്കിറങ്ങുന്ന
വസന്തമായി ഇന്നെന്റെ
ഭാവനകളെ പേറുന്ന
തുടക്കകാരി ഞാന്‍ .
നേര്വരമ്പുകള് ചുറ്റീടുമീ
നേരായ വഴികളിലൊക്കെയും
ആദ്യാക്ഷരങ്ങള്‍ കുറിച്ചീടവേ,
പൊന്‍കതിരുകളായി കൊഴിയുന്ന
വയല്‍പാടങ്ങളുടെ തളങ്ങളില്‍
കെട്ടിയ ഏകാന്തതയുടെ
കൂട്ടുകാരി ഞാന്‍ .
ഇളം വെയിലേറ്റു മഞ്ഞാട-
ചാര്ത്തുന്നൊരുത്സവപ്പറമ്പില്
തിരയുന്ന അക്ഷരക്കൂട്ടങ്ങളെ
കൊടിയേറ്റി നിര്‍ത്തുന്നു
എന്നുടെ മന്ത്രങ്ങള്‍,
വെയിലേറ്റു വാടുന്നു
എന്നുടെ അനുഭവങ്ങള്‍ .
ഓര്‍ത്തെടുക്കുന്ന വാക്കിന്റെ
ഈരടിക്കൊത്തൊരു
മതിലുകള്‍ ചീന്തുന്നു
എന്നുടെ തൂലിക.
പിറക്കുന്ന സൂര്യന്റെ
ചിറകടിക്കൊത്തോരു തടാകം
തീര്‍ക്കുന്നു എന്നുടെ ഭാവന.
എന്നോളമെന്നില്ലാതെ നുകരുവാനായി
ഋതുക്കളോടൊപ്പം കറങ്ങി നടപ്പൂ,
വാക്കുകള്‍- - പെറുക്കുന്ന തിരകള്‍ക്കൊപ്പം
യാഥാസ്ഥികന്റെ നൗകയായി ജീവിതം.
വിഷയങ്ങളില്ലാതെ ,സ്വപ്നങ്ങളില്ലാതെ
വെറും തുടക്കക്കാരി ഞാന്‍,
അക്ഷരങ്ങളേ നിങ്ങള്‍ക്കു സ്വാഗതം .
വെറുമൊരു തുടക്കക്കാരിയായി തോന്നുന്നില്ല. മികച്ച കവിതകള്‍
ReplyDeletethank uuu.....:)
Delete