
ഇന്നെനിക്കിഷ്ടം ഇളം നീല നിറം,
അതെന്‍ വിണ്ണിന്റെ നീലാംബരിയല്ലയോ..
ഇന്നെനിക്കിഷ്ടം ഇളം ചുവപ്പ് നിറം,
അതെന്‍ സന്ധ്യയുടെ സിന്ദൂരമല്ലയോ..
ഇന്നെനിക്കിഷ്ടം ഈ തവിട്ടു നിറം,
അതെന്‍ മുകിലിന്റെ മേലാടയല്ലയോ..
ഇന്നെനിക്കിഷ്ടം ഈ വെളുപ്പ് നിറം,
അതെന്‍ പൌര്‍ണ്ണമിയുടെ പാവനമല്ലയോ..
ഇന്നെനിക്കിഷ്ടം ഇളം മഞ്ഞ നിറം,
അതെന്‍ പൊന്‍പുലരിയുടെ മഞ്ഞാടയല്ലയോ..
ഇന്നെനിക്കിഷ്ടം ഇളം പച്ച നിറം,
അതെന്‍ ഹരിതമാം പ്രകൃതിയുടെ പൂങ്കുലയല്ലയോ ..
എല്ലാ നിറങ്ങളെയും ഞാന്‍ ഒരുമിച്ചു കണ്ടു,
അതെന്‍ മനതാരിലെ പൂങ്കാവനത്തിലല്ലയോ..
No comments:
Post a Comment