June 07, 2013

ഇവൾ



കല്ലും മണ്ണും കൊണ്ടൊരു പെണ്ണ് 
ഇവൾ കാട്ടിലെ കുരുത്തം കെട്ട പെണ്ണ്.
വേനലായ്‌ വന്നൊരു സൂര്യനെ 
ധ്യാനിച്ചവൾ നീ.
മഴയായ് വന്നൊരു കാർമേഘത്തെ 
കാർന്നു തിന്നവൾ നീ .
എള്ളും പൂവുമില്ലാതെ 
കവിതയെ നനയ്ക്കുന്ന 
ആർദ്രതയുടെ പ്രണയാത്മാവോ നീ ..
കണ്ടു കണ്ടങ്ങനെ തപിക്കുന്നിവൾ 
കണ്ടു കിട്ടാത്തൊരു ഇരയെ 
തേടി ഒഴുകും പെണ്‍പുഴ .

മാനം കണ്ട മയിൽപീലിയായ് 
മാനത്തണഞ്ഞ മയൂഖത്തെ 
മറയായ്‌ പിടിച്ചവൾ .
ചാരം വീണ കണ്ണുകളിൽ 
തിളങ്ങി വാങ്ങിയ പ്രേമത്തെ 
കടലായ് ഒഴുക്കിയവൾ .

ഇവളിന്നൊരു പുനർജ്ജനിയുടെ വേര് .
താഡനമേറ്റ കുറുങ്കവിത.
കണ്‍  തുറക്കാത്തോരാത്മാവിന്റെ 
മൂടൽമഞ്ഞ് .

ഇന്നിവളുടെ അധരം തുരക്കുന്നു 
നാലു ചുവന്ന മൈനകൾ .
ഇവളുടെ ധ്യാനം മുറിക്കുന്നു 
ഏഴാംകടലിൻ മണ്‍ചെരാതുകൾ .
കാറ്റിനെ നുറുക്കുന്ന എഴിലമ്പാലയുടെ 
പേറ്റു നോവറിയാത്ത കരിങ്കിളി നീ -
യേറ്റുപാടാത്തതെന്തേ നിൻ രക്തവീണയിൽ .

ഇന്നിവളൊരു വിധവ:.
മാനം കാണാത്ത മയിൽ‌പീലി.
കാട്ടിലൂടെ ഒഴുകുന്നൊരു -
പുരാതന നദി .
കണ്ടു കണ്ടങ്ങനെ തപിക്കുന്നിവൾ 
കണ്ടു കിട്ടാത്തൊരു ഇരയെ 
തേടി ഒഴുകും പെണ്‍പുഴ .

പാതിരാവിൽ 
പാതി ചാരും കണ്ണിമയുടെ
ഇരുട്ടു മരമായ്‌  
കൂട്ടിലെ കിളി ചൊല്ലുമെന്നും 
പ്രണയത്തിൻ തിക്താനുഭവങ്ങൾ .

4 comments:

  1. Not very interesting.
    Sorry to say that

    ReplyDelete
  2. വരികളിലെ വർണ്ണ വിസ്മയം വാതിൽക്കലെത്തി നിൽക്കുന്ന വസന്തം..താന്തമാം ഓർമ്മകൾ ..തനിയെ പുഞ്ചിരിക്കും നിലാവ്..താരാട്ടിന്റെ മധുകണം..ഒരുപാട് ഇഷ്ടായി..ഇനിയും വസന്തങ്ങൾ മയീൽപീലി തുണ്ടുകളായ് പുസ്തകതാളുകളിൽ ഒളിച്ചിരിക്കാതെ പുറംലോകത്തിന്റെ പൂത്തിരി വെളിച്ചത്തിലേക്ക് കൊലുസുകൾ ചാർത്തി വന്നാലും..

    ReplyDelete
  3. അവള്‍ ആരൊക്കെയോ ആണ്... ആശംസകള്‍...,...

    http://aswanyachu.blogspot.in/

    ReplyDelete
  4. അനുഭവങ്ങൾ തിക്തം ആവുമ്പോൾ ഒരു കുറുക്കു വഴി
    ആശംസിക്കാം തിക്തം അല്ലാത്ത അനുഭവങ്ങൾ പുഴ പോലെ ഒഴുകട്ടെ

    ReplyDelete