പേരറിയാതെ,പേരു ചൊല്ലി വിളിക്കാതെ
ഈ ശിഷ്ടമാം ലോകത്തു തിരിതാഴ്ത്തി,
വേറിട്ടു നടന്നു എന്‍റെ ചിന്തകള്‍ അത്രയും.
ചെറുതില്‍ വലുതിനെയറിയാതെ
മുഴക്കുന്നു മാനവഹൃദയം കൂട്ടമായ് .
കൊല്ലുമീ സമയത്തെ അത്രനാളും
തന്നുടെ പ്രാണനാല്‍ വിലയറിയാതെ.
ഉരുകുമീ സ്മ്രിതികള്‍ എന്നെന്നേക്കുമായി
ഒരിക്കലും തുറക്കാത്ത കിളിവാതില്‍ പോലെ.
പാടുന്നു രാഗാര്‍ദ്രമാം രചനകള്‍ തഴുകി
ശോകമാം വാനം എന്നില്‍ ഒരു മഴവില്ലായി...
No comments:
Post a Comment