May 15, 2013

രാഗം



മൗനം തെറിക്കുന്ന മണ്‍വീണയിൽ 
നിന്നെനിക്കിന്നൊരു ആലിംഗനം . 
താളം പരക്കുന്ന പറയ ചെണ്ടയിൽ 
നിന്നെനിക്കിന്നൊരു രക്തഗീതം . 
പൂക്കാൻ തുടങ്ങുന്ന വെള്ളിനിലാവിൽ 
നിന്നെനിക്കിന്നൊരു ചുവന്ന മൈന . 
ദാഹാർത്തമായൊരു ഇടനെഞ്ചു വെട്ടി -
യെന്നിൽ സ്നേഹാർദ്രമായൊരു 
രാഗം പണിയുക നീ . 

1 comment:

  1. മൌനം തെറിയ്ക്കുന്ന മണ്‍വീണ!!!!!!

    അതൊന്ന് കാണണോല്ലോ

    ReplyDelete