February 04, 2011

Ammayude kurunnumani (അമ്മയുടെ കുരുന്നുമണി)

എന്നാരോമലെ   നീ ഉറക്കമായില്ലേ ,
എന്‍ മലര്‍വാടിയില്‍ പൂത്തു നിന്നില്ലേ ,
കണി കൊന്ന പോല്‍ നിന്‍ കവിളിണയില്‍
ഉമ്മ വെച്ചു , ഉമ്മ വെച്ചു ഞാന്‍ ഇരുന്നു.




തരിക നിന്‍ സ്നേഹം എന്നും എന്നില്‍,
ചൊരിയുക നിന്‍ താളം എന്നും ഈ കണ്ണില്‍.
ഇളം താരമായി വിടര്‍ന്നുവോ വിണ്ണില്‍,
പൂര്‍ണേന്ദുവായ്‌ ഞാന്‍ നിന്‍ അരികില്ലേ.
കയ്പിടിച്ചു നടന്നീടുന്ന ഈ വേളയില്‍ ,
തുളുമ്പുന്നതു എന്‍ മനമോ അതോ മാതൃത്തമോ.




കരയല്ലേ പൊന്നേ,അകലല്ലേ കണ്ണേ,
അമ്മതന്‍ കിളിക്കൂട്ടില്‍ ഓമനിച്ചീടാം.
പരിഭവങ്ങള്‍ ഓതീടുന്ന ഈ ചുണ്ടിണിയില്‍
മധുരമായ് ചുംബനങ്ങള്‍ നല്‍കീടാം.
കൈകാലുകള്‍ വളര്‍ന്നീടുന്നു മെല്ലെ മെല്ലെ
നീയറിയാതെ, നിന്നെ ഞാന്‍ അറിഞ്ഞിടുന്നു.




കാല്‍ കൊലുസാല്‍ ഇന്നു നീ ആടീടുമ്പോള്‍,
കിനാവിന്റെ വല്ലിയില്‍ ഞാനും ആടി നിന്നോടൊപ്പം .   
ഇന്നു നിനക്കുമുണ്ടല്ലോ മോഹങ്ങള്‍ അത്രയും എന്നെ പോലെ
കൌമാരത്തിന്റെ മുള്‍മുനയില്‍ വന്നു നില്‍ക്കുമ്പോള്‍.
അറിഞ്ഞിടുക ഈ സ്വരങ്ങള്‍ ,താളങ്ങള്‍ ,
അതിനൊത്ത് പാടുക,ആടുക അഴകിന്റെ  തൂവലായ്.
പാടി ഉറക്കാമല്ലോ ഇന്നെന്റെ മുത്തിനെ 
അമൃത വര്ഷിനിയായ് വീണ്ടും പെയ്യട്ടയോ.
എന്‍ താരട്ടുമായി ഉറങ്ങിയല്ലോ ഓമനേ
നിന്റെ കണ്പീലികള്‍ പതിയെ അടഞ്ഞുവല്ലോ.
വാത്സല്യ തീരമായി മാറുന്നുവോ ഞാന്‍,
ഈ സുഖ നിദ്രയ്ക്കു നിനക്കു കൂട്ടിരിക്കാന്‍.
.വീണ്ടും പൊന്‍ പുലരിതന്‍ വന്നീടുമ്പോള്‍
എന്‍ കൈവിരലുകള്‍   തഴുകീടുന്നു നിന്നില്‍.
കൊതിച്ചീടുന്നു നീ എന്‍  മാറില്‍ അണിയാന്‍
അതില്‍പരം ഒരാനന്ദം എനിക്കുമില്ലല്ലോ.
കനകം പോല്‍  കാത്തു വെച്ചുവല്ലോ ഈ കണ്മണിയെ,
അമ്മയുടെ മണികുട്ടിയായ്, പിഞ്ചു ഓമനയെ.....



No comments:

Post a Comment