February 02, 2013

സ്നേഹ വാതില്‍.




സ്നേഹത്തിന്റെ വാതിലുകള്‍ 
അടയ്ക്കാതെ ,
എനിക്ക് വഴിയൊരുക്കിയ 
വലിയൊരു സ്നേഹത്തിന്‍റെ  
രൂപമായി മനസ്സില്‍ തെളിയുന്ന
ചില മുഖങ്ങളുണ്ട്.

അണയാത്ത ആ വിളക്കുകളുടെ 
പ്രകാശം ഞാനുമായി ചിലതൊക്കെ 
പങ്കുവെയ്ക്കാറുണ്ട്.

ഇത്തിരി പ്രണയം പൂക്കുവാനായി 
വഴിവിട്ട് സഞ്ചരിക്കേണ്ടി വന്ന 
എന്റെ മനസ്സിനു ഓമനിക്കാന്‍
വാക്കുകള്‍ കിട്ടാതെ ശൂന്യതയില്‍ 
ചില ചിത്രങ്ങള്‍ വരച്ചെടുക്കുന്നു.

പിന്നെയാ നിദ്രയുടെ ആഴങ്ങളില്‍ 
കയറി, സ്വപ്നാടനം നടത്തുന്നു..

5 comments:

  1. സ്വര്‍ഗ്ഗവാതില്‍ തുറന്നു
    സ്വപ്നലോകം വിടര്‍ന്നു
    നല്ലവര്‌ക്കെന്നുമെന്നും
    നല്ല കാലം പിറന്നു ....

    അണയാത്ത ആ വിളക്കുകളുടെ
    പ്രകാശം എന്നും വഴി തെളിക്കട്ടെ ..

    നല്ല കവിത

    ശുഭാശംസകള്‍........

    ReplyDelete
  2. ആഹാ
    സ്നേഹവാതില്‍

    ReplyDelete
  3. സ്വപ്നാടകേ...സ്വപനാടകേ.....ആശംസകള്

    ReplyDelete
  4. മേഘങ്ങള്‍ പാടി മനസ്സിലെ അനുരാഗം മഴയായ് മണ്ണിന്‍ മാറില്‍ ...ഹൃദയത്തിന്‍ തന്ത്രിയില്‍ അനുരാഗഗാനം മൃദുവായ് മീട്ടി...
    എഴുതുക.... മനസ്സിലെ മഷിയുണങ്ങും വരെ...

    എന്നെന്നും ഭൂമിയിലെ വാടകക്കാരന്‍ ...

    ReplyDelete