January 14, 2013

ജീവിതമെന്ന കണക്കുപുസ്തകം.


തിരിച്ചും മറിച്ചും നോക്കുന്ന 
കണക്കു പുസ്തകത്തിന്‍റെ 
ചുവന്ന വരികള്‍ക്കിടയില്‍ 
പടങ്ങള്‍ മൗനമായി 
വീണു കിടക്കുന്നു.

ശീര്‍ഷകം ഭാക്കിയായി 
വരച്ചു കാട്ടിത്തരുന്ന ഓരോ
വരക്കുരിയും ചിലതിനെ 
ഓര്‍മ്മപ്പെടുത്തുന്നു.




വട്ടമായി വന്നു നില്‍ക്കുന്ന 
പൂജ്യത്തിനും സമമായി 
ഇന്നെന്‍റെ ചായം തേക്കാത്ത 
ജീവിത ചിത്രങ്ങള്‍ അരങ്ങില്‍ 
നിന്നാടുകയാണ്.

ശേഷിച്ച ഒന്നായി മുറിഞ്ഞു 
കിടക്കുന്ന കണക്കുക്കൂട്ടലുകള്‍ 
ആരോഹണക്രമതിലേറാതെ 
എവിടെയും തൂങ്ങിക്കിടക്കുന്നു.

നിരയായി തിരിഞ്ഞു നടക്കുന്ന
അക്കങ്ങള്‍ ഞാന്‍ കാണാതെ 
പോയ ചിലരുടെ വേറിട്ട 
മുഖങ്ങള്‍ താളം പിടിയ്ക്കുന്നു.

കൂട്ടലുകളും,കുറയ്ക്കലുകളുമായി 
വരകളെ ബന്ധിക്കുമ്പോള്‍ 
ഇടയില്‍ മുറിയുന്ന 
യാത്രകള്‍ പോലെ 
എനിക്ക് തന്നത് മുന്നോട്ടുള്ള 
ഗുണനത്തിന്‍റെ വലിയ 
ജീവിത പാഠങ്ങള്‍.

വെറും കണക്കുകള്‍ മാത്രമായി 
നിരത്തുന്ന പാതയില്‍ 
വെറും ചോദ്യക്കടലാസുകള്‍ 
ഉത്തരം കാണിക്കാതെ 
നിരത്തില്‍ നിരയായി 
പാറി നടക്കുന്നു.




7 comments:

  1. ചിലപ്പോള്‍ കണക്കു പുസ്തകം..കൂട്ടലും കിഴിക്കലും നടത്തിയേക്കാം ഹരിച്ചു ഗുണിച്ച്‌ സമം ചേര്‍ത്ത് ആറ്റി കുറുക്കിയ കവിത .ആശംസകള്‍ വീണ്ടും varaam ..സ്നേഹത്തോടെ നാസിം ബസ്ര

    ReplyDelete
  2. വെറും കണക്കുകള്‍ മാത്രമായി
    നിരത്തുന്ന പാതയില്‍
    വെറും ചോദ്യക്കടലാസുകള്‍
    ഉത്തരം കാണിക്കാതെ
    നിരത്തില്‍ നിരയായി
    പാറി നടക്കുന്നു.

    ReplyDelete