സ്വര്‍ഗത്തില്‍ നിന്നു - ഉതിര്‍ന്നു വീണ കുഞ്ഞു ദളമായി ഇന്നെന്‍ കൈകളില്‍ നീ ഒതുങ്ങുമ്പോള്‍, എന്റെ കണ്ണുകള്‍ മെല്ലെ തുറക്കുന്നു, എന്നില്‍ പുതു ജീവന് ഉദിക്കുന്നു.
വിസ്മയമാം ആവനാഴിയില്‍ പൂക്കളങ്ങള്‍ ഒരുക്കുന്നു. പാരിജാതമാം ഇടവഴികളില്‍ തുമ്പികള്‍ വന്നിരിക്കുന്നു മഞ്ഞു മലകളില്‍ നിന്നു അടര്‍ന്നു- വീണ സംഗീത നാദങ്ങളായി - ഒരു സാഗരത്തെ ഞാന്‍ സൃഷ്ടിക്കുന്നു.
ഇന്നെനിക്കിഷ്ടം ഇളം നീല നിറം, അതെന് വിണ്ണിന്റെ നീലാംബരിയല്ലയോ..
ഇന്നെനിക്കിഷ്ടം ഇളം ചുവപ്പ് നിറം, അതെന് സന്ധ്യയുടെ സിന്ദൂരമല്ലയോ..
ഇന്നെനിക്കിഷ്ടം ഈ തവിട്ടു നിറം, അതെന് മുകിലിന്റെ മേലാടയല്ലയോ..
ഇന്നെനിക്കിഷ്ടം ഈ വെളുപ്പ് നിറം, അതെന് പൌര്‍ണ്ണമിയുടെ പാവനമല്ലയോ..
ഇന്നെനിക്കിഷ്ടം ഇളം മഞ്ഞ നിറം, അതെന് പൊന്പുലരിയുടെ മഞ്ഞാടയല്ലയോ..
ഇന്നെനിക്കിഷ്ടം ഇളം പച്ച നിറം, അതെന് ഹരിതമാം പ്രകൃതിയുടെ പൂങ്കുലയല്ലയോ ..
എല്ലാ നിറങ്ങളെയും ഞാന്‍ ഒരുമിച്ചു കണ്ടു, അതെന് മനതാരിലെ പൂങ്കാവനത്തിലല്ലയോ..