ഞാന്‍ നിലാവായി, പൂ നിലാവായി
നിന്നിലേക്കു കാട്ടുതേന്‍ ചൊരിയവേ ,
നീ ഒരു കാറ്റായി ,ഇളം തെന്നലായി
എന്നിലേക്കു കുളിര്‍ പെയ്യിക്കവേ ,
അന്നു ഞാന്‍ അറിഞ്ഞു ആദ്യമായി
നമ്മളില്‍ മൊട്ടിട്ട പ്രണയത്തെ ,
അതിന്റെ ആഴവും,അര്‍ത്ഥവും .
പിന്നീടൊരുനാള്‍ കാവിലെ ഉത്സവ -
പറമ്പില്‍, നീയെനിക്കു സമ്മാനിച്ച
പുഞ്ചിരി , അതേതോ ആത്മ-
നിര്‍വൃതിയിലാഴ്ത്തുന്ന പല്ലവിയായി,
എനിക്കനുഭവപ്പെട്ടു ..
നിലാവായി ഞാനും, തെന്നലായി-
നീയും ഒത്തുചേരുമ്പോള്‍, നമ്മുടെ-
ഹൃദയത്തിന്‍റെ ഭാഷ ഒന്നായിമാറി.
No comments:
Post a Comment