ഒരിക്കല്‍ നിന് ഓര്‍മ്മകള്‍ എന്നെ വിട്ടു അകലുമോ
പ്രിയസഖി നീയെങ്ങോ പോയി മറഞ്ഞിടുമോ
ആര്‍ദ്ര നിലാവിന്റെ താരാട്ടില്‍ എന്‍ ഓമനേ
അന്നും നിന് കാലൊച്ച ഞാന്‍ കേട്ടറിഞ്ഞു.
അമ്പലമുറ്റത്തെ ആല്‍ത്തറ വിളക്കില്‍
അന്തി തിരി കൊളുത്തും സന്ധ്യ കിരണങ്ങള്‍
ഒരു നറു പുന്ജിരിയുമായി നീ വന്നു
എന്റെ കാത്തിരിപ്പിനു വിരാമമായി
അറിഞ്ഞിരുന്നീല്ല സ്നേഹിച്ചിരുന്നെന്നു
ഇടവഴിയിലൂടെ ഞാന്‍ നടന്നകലുന്ന നേരത്ത്
ആര്‍ദ്രമായി മധുരമായി നിന് വിരലുകളില്‍ ഞാന്‍
ആദ്യ സ്പര്‍ശനത്തിന്റെ തേന്‍ തുള്ളി ചാലിച്ചു.
ഇണക്കിളി നീയെങ്ങോ പറന്നു പോയി
ഇന്നെന്‍ ഹൃദയത്തിന് തന്ത്രികള്‍ തകര്‍ന്നു പോയി
ഓര്‍മകളെ നിങ്ങള്‍ പോയ് മറഞ്ഞിടുമോ .....................

![]() |
...ഈ വിരഹം എനിക്കെന്തൊരു ആനന്ദം... |