September 02, 2013

കണ്ണ്



സമയവും കാലവുമളക്കാതെയുള്ള
എന്റെ കണ്ണുകളിലേക്കുള്ള  നിന്റെ യാത്ര.

ഇന്നുമവിടെ താഴ്വേരുകൾ പൊട്ടിയ 
ഉണക്കമരച്ചോടുകളുണ്ട്,
ചിരിക്കാത്ത പക്ഷികളുണ്ട് 
ചിതറിയ  ഒരാകാശമുണ്ട്‌ .

എന്റെ  കണ്ണിന്റെ പാറയിൽ 
തട്ടി  വീഴുന്ന നിന്റെ മൂകത 
ഒരു കടലായ്  
ഇന്നും താഴേക്കു തന്നെ,
എന്റെ പച്ച ഞരമ്പുകളിലേക്ക് .

ഇന്നീ കണ്ണിന്റെ തിരപ്പെരുക്കത്തിൽ 
മുങ്ങി നിവരുന്ന ഓർമ്മസന്ധ്യകൾ 
ഒരു  പുകമറയിലെന്ന പോൽ 
നീലിച്ചും നരച്ചും 
മണ്ണിനാഴങ്ങളിലേക്ക് ...

എന്നും  
നെഞ്ചിനുള്ളിലമരുന്നു
ഒരു പിടി വിത്തുകൾ,
കാറ്റാടികൾ
നിന്റെ കൈവിരലുകൾ 
തരുന്ന തലോടലുകൾ .

4 comments:

  1. കണ്ണിന്റെ തിരപ്പെരുക്കത്തിൽ
    മുങ്ങി നിവരുന്ന ഓർമ്മസന്ധ്യകൾ

    Very good

    ReplyDelete
  2. നല്ല വരികള്‍... :-)

    ReplyDelete
  3. എന്റെ കണ്ണിന്റെ പാറയിൽ
    തട്ടി വീഴുന്ന നിന്റെ മൂകത
    ഒരു കടലായ്
    ഇന്നും താഴേക്കു തന്നെ,
    ഇഷ്ട്ടമായിട്ടോ വരികള്‍ ..
    എന്റെ പച്ച ഞരമ്പുകളിലേക്ക് ....

    ReplyDelete